04:37am 06 September 2026
NEWS
വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ ഒൻട്രപ്രനർഷിപ്പ് ഡെവലപ്മെന്റ് ക്ലബ് ആരംഭിച്ചു
17/09/2025  07:29 PM IST
nila
വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ ഒൻട്രപ്രനർഷിപ്പ് ഡെവലപ്മെന്റ് ക്ലബ് ആരംഭിച്ചു

വെണ്മണി: വെണ്മണി മാർത്തോമ്മാ ഹയർസെക്കൻഡറി സ്കൂളിൽ ഒൻട്രപ്രനർഷിപ്പ് ഡെവലപ്മെന്റ് ക്ലബ് കേരള സ്റ്റേറ്റ് കയർ ബോർഡ് മാനേജിംഗ് ഡയറക്ടർ ഡോ. പ്രതീഷ് ജി പണിക്കർ ഉദ്ഘാടനം ചെയ്തു. കുട്ടികളിൽ സംരംഭകത്വ ശേഷി വളർത്തുന്നതിനായി ജില്ലാ വ്യവസായ വകുപ്പിന്റെ അംഗീകാരത്തോടെയാണ് ക്ലബ്ബ് പ്രവർത്തനം ആരംഭിച്ചത്. സ്കൂൾ ലോക്കൽ മാനേജർ റവ. ഡോ സജു മാത്യു അധ്യക്ഷത വഹിച്ച യോഗത്തിൽ ചെങ്ങന്നൂർ റീജിയണൽ ഡെപ്യൂട്ടി ഡയറക്ടർ കെ. സുധ മുഖ്യ സന്ദേശം നൽകി. ക്ലബ് അംഗങ്ങൾക്കുള്ള മോട്ടിവേഷൻ ക്ലാസിന് താലൂക്ക് ഇൻഡസ്ട്രിയൽ ഓഫീസർ 
ഹരി എ നേതൃത്വം നൽകി. സംസ്ഥാനത്തെ മികച്ച മാനേജിംഗ് ഡയറക്ടർ ആയ ഡോക്ടർ പ്രതീഷ് ജി പണിക്കർക്ക് വെണ്മണി പഞ്ചായത്ത് പ്രസിഡന്റ്  സുനിമോൾ ടി സി ഇ. ഡി ക്ലബ്ബിന്റെ ഉപഹാരം നൽകി. പ്രിൻസിപ്പാൾ 
ഷീബ ഉമ്മൻ, ഹെഡ്മാസ്റ്റർ സജി അലക്സ്, പിടിഎ പ്രസിഡന്റ് 
 കെ ജി ജോൺ, കരിയർ ഗൈഡ് 
ലീന മേരി ഫിലിപ്പ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ 
 പ്രിയ ആനി രാജൻ,ഡോ. അരുൺ ബി മാത്യൂസ്, ഈ ഡി ക്ലബ് കോർഡിനേറ്റർ 
ഫിലിപ്.റ്റി എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.